യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, പത്ത് ദിവസത്തെ ദുഃഖാചരണം

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.76 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മരണത്തോടനുബന്ധിച്ച്‌ ഇന്നുമുതല്‍ പത്ത് ദിവസത്തേയ്ക്ക് ദുബായില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം രാഷ്ട്ര പതാക താഴ്‌ത്തിക്കെട്ടും.

സഹോദരന്റെ മരണത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അനുശോചനം അറിയിച്ചു. സമൂഹമാദ്ധ്യമത്തില്‍ കുറിപ്പും പങ്കുവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയീദ് അല്‍ നഹ്യാനും മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ദുബായ് കിരീടാവകാശിയായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമും തന്റെ അമ്മാവന്റെ മരണത്തില്‍ അനുശോചിച്ചു.

ദുബായ് സ്ഥാപകനും മുൻ ഭരണാധികാരിയും ഉപരാഷ്ട്രപതിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അല്‍ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനായിരുന്നു ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം.

ദുബായ് പൊലീസ് ആന്റ് പബ്ലിക് സർവീസസിന്റെ ഡെപ്യൂട്ടി ചെയർമാനായും അല്‍ വസ്‌ല്‍ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണല്‍ മറൈൻ ക്ലബ്ബ് സ്ഥാപിക്കുന്നതില്‍ ഷെയ്ഖ് അഹമ്മദ് നിർണായക പങ്കുവഹിച്ചു. 1988ല്‍ ക്ലബ്ബിന്റെ പ്രഥമ ചെയർമാനാവുകയും ചെയ്തു.

spot_img

Related Articles

Latest news