​ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ലഹരിവിരുദ്ധ സദസ്സ് ശ്രദ്ധേയമായി

ദമ്മാം: കേരള ജനതയ്ക്കിടയിൽ ലഹരിക്കെതിരായ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് ശ്രദ്ധേയമായി. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് പരിപാടി വിഭാവനം ചെയ്തത്.

​ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് E K സലീം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് സുരേഷ് റാവുത്തർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷിനാസ് സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നടത്തി.

​സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് റീജണൽ പ്രസിഡന്റ് ഇ. കെ. സലിം വിശദമായി സംസാരിച്ചു. തുടർന്ന് നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഒരു പഠനക്ലാസിന്റെ ഗൗരവത്തോടെയും ആഴത്തോടെയും ശ്രദ്ധേയമായി. കുട്ടികളും കുടുംബങ്ങളും ഒരുപോലെ കയ്യടികളോടെയാണ് അദ്ദേഹത്തിന്റെ അവതരണത്തെ സ്വീകരിച്ചത്. പങ്കെടുത്ത ഏവർക്കും അറിവും വലിയ പ്രചോദനവും പകരുന്നതായിരുന്നു ബോധവൽക്കരണ ക്ലാസ്.

​പരിപാടിയിൽ അഫ്‌റ അനസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി തിരഞ്ഞെടുക്കപ്പെട്ട 10 പേരെ ‘തൂഫാൻ വാരിയേഴ്സ്’ ആയി ചടങ്ങിൽ പ്രഖ്യാപിച്ചു.

​തുടർന്ന് നടന്ന ചടങ്ങിൽ നൗഷാദ് തഴവ, ഷംസ് കൊല്ലം, അൻവർ വണ്ടൂർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ഒ.ഐ.സി.സി കൊല്ലം ജില്ലാ ട്രഷറർ ഷാനവാസ് ഖാൻ നന്ദി രേഖപ്പെടുത്തി. ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് വൻ വിജയമായാണ് സമാപിച്ചത്.

spot_img

Related Articles

Latest news