ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അഡ്വക്കേറ്റ് വി വി പ്രകാശ് അനുസ്മരണം നടത്തി

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ബത്തയിലെ ക്ലാസ്സിക്‌ ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അഡ്വക്കേറ്റ് വി വി പ്രകാശിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ അമീർ പട്ടണത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഒഐസിസി റിയാദ് ആക്ടിങ് പ്രസിഡന്റ്‌ സലീം കളക്കര ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ സന്ദേശം ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് അവതരിപ്പിച്ചു. ഒഐസിസി ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുമ്പാടം, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുക്കാട്.റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ. കോണ്ടോട്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ CMA റഹ്മാൻ. , വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ,സുഗതൻ നൂറനാട് , ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ഹർഷദ് MT, ജില്ലാ കമ്മിറ്റി അംഗങ്ങളായ. വഹീദ് വാഴക്കാട്, വിനീഷ് ഒതായി, സൈനുദ്ധീൻ വെട്ടത്തൂർ, ഭാസ്കരൻ മഞ്ചേരി സഗീർ EP, അൻഷിദ് എന്നിവർ സംസാരിച്ചു. , മഹേഷ്‌ മങ്കട, പ്രഭാകരൻ ഓളവട്ടൂർ, മുത്തു പാണ്ടിക്കാട്,ശിഹാബ് അരിപ്പൻ, നൗഷാദ് വണ്ടൂർ, ഷറഫു ചിറ്റൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമീർ മാളിയേക്കൽ ആമുഖവും ഷാജി നിലമ്പൂർ സ്വാഗതവും അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news