ഓസ്കാർ : ജെല്ലിക്കെട്ട് ഇടം നേടിയില്ല

ന്യൂഡൽഹി :  ഈ വർഷത്തെ ഓസ്കാർ അവാർഡിലേക്കു ഇന്ത്യൻ എൻട്രിയായി നിർദ്ദേശിക്കപ്പെട്ട  ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് അവസാന ഘട്ടത്തിൽ ഇടം പിടിച്ചില്ല. അന്താരാഷ്ട്ര വിഭാഗത്തിലുള്ള അവസാനത്തെ പതിനഞ്ചിൽ ഉൾപ്പെട്ടത് മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക.

2019 ൽ പുറത്തിറങ്ങിയ ജെല്ലിക്കെട്ട്, തിയറ്ററുകളിൽ നിറഞ്ഞോടിയിരുന്നു. ഏറെ നിരൂപണ പ്രശംസ പറ്റിയ ചിത്രവും കൂടിയായിരുന്നു ജെല്ലിക്കെട്ട്.

93 – മത്തെ ഓസ്കർ അവാർഡാണ് അടുത്തമാസം 15 നു നടക്കാനിരിക്കുന്നത്. ഷോർട് ഫിലിം വിഭാഗത്തിൽ ആക്ഷൻ ചിത്രമായ ഇന്ത്യയുടെ ‘ബിട്ടു’ ഇടം നേടിയിട്ടുണ്ട്

spot_img

Related Articles

Latest news