പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേഗത്തില്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേഗത്തില്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാനാകും.

ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണല്‍ ഹയർസെക്കൻഡറി വിഭാഗത്തില്‍ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനവും വിഎച്ച്‌എസ്‌ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തില്‍ വിജയനിരക്കില്‍ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

ഫലം അറിയാൻ

വെബ്സൈറ്റുകള്‍: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in

മൊബൈല്‍ആപ്പുകള്‍: SAPHALAM 2026,

spot_img

Related Articles

Latest news