തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പദ്ധതിയില്‍ നിന്നും ഇനി പിന്മാറാനാകില്ലെന്ന യുഡിഎഫ് വാദം പൊളിയുന്നു.സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാമെന്ന് കേന്ദ്രം. പദ്ധതിയില്‍ നിന്നും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് മാത്രം. രാജ്യസഭയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
പിഎംശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. ഇതിനായി 265 സ്‌കൂളുകളും തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്നും ഇനി പിന്മാറാനാകില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരേ എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. പിഎംശ്രീ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഇടതുപാര്‍ട്ടികളുടെ യുവജനസംഘടനകള്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പദ്ധതിയെ രൂക്ഷമായി എതിര്‍ത്തിരുന്നവരാണ് യുഡിഎഫ്. എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് നേരത്തേ എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. പിഎം ശ്രീ ധാരണാ പത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു യുഡിഎഫ് വാദം. പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് മറുപടി നല്‍കിയത്.
നിലവില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. സംസ്ഥാന സിലബസില്‍ കേന്ദ്രത്തെ കൈകടത്താന്‍ അനുവദിക്കരുത് എന്നാണ് യുഡിഎഫില്‍ പൊതുവികാരം.

