റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റര്‍ വിദേശ മദ്യം

കല്‍പ്പറ്റ: റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വായനാട്ടിലെ വീട്ടില്‍ നിന്ന് വൻ മദ്യശേഖരം പിടികൂടി.43 ലിറ്റർ വിദേശ മദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് പിടിച്ചെടുത്ത്. എസ്‌ഐടിയുടെ നിർദേശ പ്രകാരമാണ് കല്‍പ്പറ്റ എക്സൈസ് എത്തി പരിശോധന നടത്തിയത്.

മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്‍റെ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാനായാണ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി മദ്യം വൻ തോതില്‍ മുറില്‍ സുക്ഷിച്ചിരിക്കുന്നത് കാണുകയായിരുന്നു. തുടർന്ന എക്സൈസിനെ വിവരമറിയിച്ചു.

നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരിധിക്കപ്പുറം വിദേശമദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് മദ്യം കൊണ്ടുവന്നത്, എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചത് തുടങ്ങിയ വിവരങ്ങള്‍ എക്സൈസ് അന്വേഷിച്ച്‌ വരികയാണ്. അബ്കാരി നിയമപ്രകാരം കേസെടുക്കാനാണ് എക്സൈസ് നീക്കമെന്നാണ് സൂചന.

spot_img

Related Articles

Latest news