സിദ്ധിക് അഹമ്മദിന് പ്രവാസി പ്രതിഭാ പുരസ്ക്കാരം

തൃശൂർ: പ്രവാസി വ്യവസായിയും എറോം ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ധിക് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി
പ്രതിഭാ പുരസ്ക്കാരം ‘നല്‍കി ആദരിച്ചു.
കേരള പ്രവാസി സംഘത്തിന്‍റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ വച്ച്
മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.

കെ വി അബ്ദുള്‍ ഖാദര്‍ ,പി ടി കുഞ്ഞുമുഹമ്മദ് ,
എം എം വര്‍ഗ്ഗീസ്,ഗഫൂര്‍ പി ലില്ലീസ് ,എന്നിവര്‍ സംസാരിച്ചു.

പ്രവാസി രംഗത്ത് ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്ന വ്യക്തിത്വമാണ് സിദ്ധിക്
അഹമ്മദെന്ന് പ്രവാസി സംഘം വിലയിരുത്തി.
അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുകയും
നാടിന്‍റെ പ്രശ്നങ്ങളില്‍ അദ്ദേഹം
ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്യുന്നു.

spot_img

Related Articles

Latest news