പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അ‌ജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാനാണ് അജ്ഞാതരുടെ വെടിയേറ്ര് മരിച്ചത്.പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തിലേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ എന്താണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നോ ഉള്ള കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. മേഖലയില്‍ അതീവ സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അർജുമന്ത് ഗുല്‍സാർ ദർ എന്നാണ് ബുർഹാന്റെ യഥാർത്ഥ പേര്. 2022-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബുർഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.

spot_img

Related Articles

Latest news