നബിദിന റാലിക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്, മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവില്‍ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.റാലിയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെണ്‍മണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
സംഭവത്തില്‍ മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു.

spot_img

Related Articles

Latest news