ലൂക്ക് ആന്റണി വരുന്നൂ ഹോട്ട്‌സ്റ്റാറിലൂടെ; ‘റോഷാക്ക്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മേക്കിംഗ് കൊണ്ടും അഭിനയപ്രകടനം കൊണ്ടും പ്രശംസിക്കപ്പെട്ട ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 11-ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് റിലീസ് തിയതി ഹോട്ട്‌സ്റ്റാര്‍ പുറത്തു വിട്ടിരിക്കുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയില്‍ കാഴ്ച വെയ്‌ക്കുന്നു.

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീര്‍ അബ്‍ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്ബനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news