വയലാറിൽ ആർ എസ് എസ്- എസ് ഡി.പി.ഐ സംഘർഷം ഒരാൾ കൊല്ലപ്പെട്ടു.

ചേർത്തല വയലാറിൽ ആർഎസ് എസ് – എസ്ഡിപിഐ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആർഎസ് എസ് പ്രവർത്തകൻ നന്ദുവാണ് മരണപ്പെട്ടത്. സംഘർഷത്തെ തുടർന്ന് ഇരുവിഭാത്തിലേയും ആറു പേർക്ക് പരിക്കേറ്റതായി അറിയുന്നു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ബക്കറ്റ് പിരിവുമായി ആർ എസ് എസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും അതിനെ തുടർന്ന് ഇന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയുമായിരുന്നു. കൂടുതൽ സംഘർഷസാധ്യത ഉണ്ടാവാതിരിക്കാൻ സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

spot_img

Related Articles

Latest news