സലാലയിലെ പള്ളിയിൽ മലയാളിയുടെ കൊലപാതകം: ഒമാനി പൗരൻ പിടിയിൽ

ഒമാനിൽ പ്രവാസി മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒമാൻ പൗരൻ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീനെയാണ് (56) സലാലയില്‍ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം .മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു.

മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

spot_img

Related Articles

Latest news