തവക്കൽന അപ്ഡേറ്റ് പ്രശ്നത്തിന് പരിഹാരമായി

ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ച തവക്കൽന അപ്ഡേറ്റ് ബ്ലോക്ക് പ്രശ്നത്തിന് പരിഹാരമായി. ഇന്ന് ഉച്ചയ്ക്ക് ശേഷം ബ്ലോക്കായ മുഴുവനാളുകൾക്കും ബ്ലോക്ക് ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ഇതോടെ ബ്ലോക്ക് ആയിരക്കണക്കിന് പ്രവാസികൾക്ക് വീണ്ടും തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

ഇതോടെ മാസങ്ങൾ കാത്തുനിന്ന പ്രശ്നത്തിനു പരിഹാരമായ ആശ്വാസത്തിലാണ് പ്രവാസികൾ. നാട്ടിൽനിന്ന് വാക്സിൻ എടുത്തവർക്ക് തവക്കൽനായിൽ അപ്ഡേറ്റ് ആയാൽ സൗദിയിലേക്ക് വരുമ്പോൾ നിർബന്ധിത ക്വാറന്റൈൻ ഒഴിവായി കിട്ടുകയും സൗദിയിൽ എത്തിയാൽ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

spot_img

Related Articles

Latest news