സന്തോഷ് ട്രോഫി ഫുട്ബോൾ: കേരളം ഇന്നിറങ്ങും.

സ്വന്തം മണ്ണിൽ സന്തോഷ് ട്രോഫി കിരീടമെന്ന മോഹവുമായി കേരളത്തിൻ്റെ ആദ്യ മത്സരം ഇന്ന് രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെ അരങ്ങേറും. പഞ്ചാബ്, ബംഗാൾ, മേഘാലയ എന്നിവരാണ് A ഗ്രൂപ്പിലെ മറ്റു ടീമുകൾ.

കേരളത്തിൽ ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ടീമാണിതെന്നും മധ്യനിരയുടെ കരുത്ത് ടീമിൻ്റെ വലിയ ശക്തിയാണെന്നും പരിശീലകൻ ബിനോ ജോർജ് പറയുന്നു. മലപ്പുറത്ത് കളി നടക്കുമ്പോൾ പന്ത്രണ്ടാമനായി കാണികളുടെ ആവേശവും ടീമിന്ന് ശക്തിയേകും.
KSEB താരം ജിജോ ജോസഫിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന 20 അംഗ കേരള ടീമിൽ 13 പേർ സന്തോഷ് ട്രോഫിയിൽ ആദ്യമായാണ് പന്ത് തട്ടാനെത്തുന്നത്.

spot_img

Related Articles

Latest news