കോൺഗ്രസ് തെമ്മാടികളുടെ നടപടി അപകടകരമെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മലയാളി താരം ശ്രീശാന്ത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസിന്റെ നടപടിയെയാണ് ശ്രീശാന്ത് വിമർശിച്ചത്. കോൺഗ്രസ് തെമ്മാടികളുടെ നടപടി അപകടകരമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റ് ദൈവവും ഇതിഹാസവും ഭാരത് രത്‌ന ജേതാവുമായ സച്ചിന്റെ ചിത്രത്തിൽ മഷി ഒഴിച്ച കോൺഗ്രസ് 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി. ഈ പ്രവർത്തിയെ അപലപിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

spot_img

Related Articles

Latest news