പ്രതിസന്ധിയില്‍ താങ്ങാകുന്ന സൗഹൃദത്തിന് അഭിനന്ദനം; സംസ്കാര സാഹിതി അലിഫിന് വാഗ്ദാനം ചെയ്ത മുച്ചക്ര വാഹനം കൈമാറി

കൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജില്‍, സഹപാഠികളായ ആര്യയും അര്‍ച്ചനയും ചേര്‍ന്ന് ചുമലില്‍ ക്ലാസിലേക്ക് എടുത്തുകൊണ്ടുപോകുന്ന അലിഫ് മുഹമ്മദിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

പ്രതിസന്ധിയില്‍ താങ്ങാകുന്ന സൗഹൃദത്തിന്, ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനം അര്‍പ്പിച്ച്‌ രംഗത്ത് വന്നത്. ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫിനെ കോളേജിലേക്കും, തിരികെ വീട്ടിലേക്കും എത്തിക്കുന്നത് സുഹൃത്തുക്കളയിരുന്നു.

ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ, യൂത്ത് കോണ്‍ഗ്രസ് അലിഫിന് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍, കോണ്‍ഗ്രസിന്റെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി, അലിഫിന് വാഗ്ദാനം ചെയ്ത മുച്ചക്ര വാഹനം നല്‍കി വാക്കുപാലിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവും സംസ്കാര സാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്താണ് അലിഫിന് വാഹനം കൈമാറിയത്. ചടങ്ങില്‍ പ്രിയ സുഹൃത്തുക്കളായ ആര്യയ്ക്കും അര്‍ച്ചനയ്ക്കും ഒപ്പം അലിഫ് വാഹനം ഏറ്റുവാങ്ങി.

spot_img

Related Articles

Latest news