രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: രണ്ട് പോലീസുകാരെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വലയിൽ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്.

ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ പോലീസും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.

spot_img

Related Articles

Latest news