യു.എൻ.എ സൗദി ‘എയ്ഞ്ചൽ മീറ്റ്’ കുടുംബസംഗമം ശ്രദ്ധേയമായി

റിയാദ്.: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) അഭിമുഖ്യത്തിൽ എയ്ഞ്ചൽ മീറ്റ് കുടുംബ സംഗമം നടത്തി. റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആയിരത്തിലധികമാളുകൾ റിയാദ് ഫ്ലമിങ്കൊ പാർക്ക് മാളിൽ നടത്തിയ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാകാരൻമാരെയും കുട്ടികളെയും അണിനിരത്തികൊണ്ട് കലാവിരുന്നും അരങ്ങേറി.

യു.എൻ.എ ഇന്റർനാഷണൽ പ്രസിഡന്റ് ജാസ്മിൻ ഷാ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ റിയാദ് മേഖലയിൽ നടന്നുവരുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളും സംഗമത്തിന്റെ സംഘാടന മികവും പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യു ൻ എ സൗദി അറേബ്യ പ്രസിഡന്റ് ഷമീർ ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു. ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവൂർ, ലത്തീഫ് തെച്ചി, ഗഫൂർ കൊയിലാണ്ടി, ഡൊമിനിക് സാവിയോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിമിഷ, ബെൻസൺ എന്നിവർ അവതാരകരായിരുന്നു.

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.
​യു.എൻ.എ റിയാദ് ഭാരവാഹികളായ രഞ്ജു, ശ്യാം, നിമിഷ തോമസ്, ഫെബ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോയിൻ സെക്രട്ടറി ഡെന്നി സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news