അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് വിജയ് ബാബു

യുവ നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നു.

പീഡന കേസില്‍ പ്രതിയായ ശേഷം താരസംഘടന എക്‌സിക്യൂട്ടിവില്‍നിന്ന് മാറിനില്‍ക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍നിന്ന് മാറിനിന്നെങ്കിലും സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

നേരത്തെ,യുവനടി പീഡന പരാതി നല്‍കിയതോടെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നടിമാരായ ശ്വേത മേനോന്‍, മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് (ഐസിസി) രാജിവച്ചിരുന്നു.

അതേസമയം, നിരപരാധിത്വം തെളിയിക്കുന്നതുവരെ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍ക്കും എന്ന നിലപാടാണ് വിജയ് ബാബു സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു നല്‍കിയ കത്ത് എക്‌സിക്യൂട്ടീവ് അംഗീകരിച്ചിരുന്നു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നും വിജയ് ബാബു അറിയിച്ചിരുന്നു.

അതിനിടെ,കഴിഞ്ഞ ദിവസം പീഡനകേസില്‍ വിജയ് ബാബുവിനു ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശം നല്‍കി.സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.

spot_img

Related Articles

Latest news