റിയാദ്: പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്ന വിദേശികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകരെതിരെ പരമാവധി 50,000 റിയാൽ പിഴ, ആറുമാസം വരെ തടവ്, തുടർന്ന് നാടുകടത്തൽ എന്നിവ ഉൾപ്പെടുന്ന ശിക്ഷകൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹജ്ജ് സീസണിനോടനുബന്ധിച്ച് അനുമതിപത്രമില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ശക്തമായ പരിശോധനകളും നിയമനടപടികളും തുടരുകയാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
“No Hajj Without a Permit” എന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവേശനകേന്ദ്രങ്ങളിലും വിശുദ്ധ നഗരങ്ങളിലുമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

