യുഡിഎഫ് സർക്കാർ അധികാരാരോഹണം: ആഘോഷിച്ച് പ്രവാസി മലയാളികൾ

ഹഫർ അൽ ബാത്തീൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ, കേരളത്തിൽ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന്റെ സന്തോഷം വിപുലമായ ആഘോഷ പരിപാടികളോടെ പങ്കുവെച്ചു.
ഒഐസിസി, കെഎംസിസി പ്രവർത്തകരുടെയും യുഡിഎഫ് അനുഭാവികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. ചടങ്ങിനിടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.

ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി പ്രസിഡന്റ് ബാബാ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സർക്കാരിന്റെ അധികാരാരോഹണം കേരള ജനതയുടെ മതേതര വിശ്വാസത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും വിജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനക്ഷേമത്തിനും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും പുതിയ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയും യോഗം പങ്കുവെച്ചു.

പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളിൽ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണമെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി സർക്കാർ തലത്തിൽ കൂടുതൽ ശക്തമായ സ്വാധീനം ചെലുത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ഫൈസൽ മാസ്റ്റർ സ്വാഗതവും ,സലീം കീരിക്കാട്, സലാം മാസ്റ്റർ, ഇക്ബാൽ ആലപ്പുഴ, സിദ്ധിഖ്‌ ആല,എന്നിവർ ആശംസകളും അറിയിച്ചു. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത നേതാക്കൾ, കേരളത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

സൈഫുദ്ധീൻ പള്ളിമുക്ക് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകരും പ്രവാസി മലയാളികളും ആവേശപൂർവമായ മുദ്രാവാക്യങ്ങളോടെയാണ് ആഘോഷങ്ങൾക്ക് നിറം പകർന്നത്.

spot_img

Related Articles

Latest news