പക്ഷികൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക എന്ന സന്ദേശവുമായി സിദ്ധീഖ് അഹമ്മദ്

പക്ഷികൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക എന്ന സന്ദേശവുമായി
സിദ്ധീഖ് അഹമ്മദ്. ഇ ടോയ്‌ലെറ്റ് രംഗത്ത് വന്ന് സാനിറ്റേഷന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ഉണർത്തിയ പ്രമുഖ വ്യവസായി ഡോക്ടർ സിദ്ധീഖ് അഹമ്മദും അദ്ദേഹത്തിന്റെ ഇറം ഗ്രൂപ്പും പുതിയ ദൗത്യവുമായി രംഗത്ത്.

പക്ഷികൾക്കും ജീവ ജാലങ്ങൾക്കും വെള്ളം നൽകുകയെന്ന സന്ദേശമാണ് ഷെയർ വാട്ടർ , ഷെയർ ലൈവ്സ് എന്ന കാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത് . പറന്ന് പോയ പക്ഷികളെ വീണ്ടും നമ്മുടെ ചുറ്റുവട്ടത്ത് എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മനോഹരമായ ഡോകുമെന്ററി പുറത്തിറക്കിയിരിക്കുകയാണ് ഇറാം ഗ്രൂപ് .

ശുചിത്വം ജലവുമായി ബന്ധപ്പെട്ടതു തന്നെയായിരുന്നു സിദ്ധീഖ് അഹമ്മദിന്റെ ഇ ടോയ്‌ലെറ്റും , ജലോപയോഗം ഏഴിലൊന്നായി കുറക്കാമെന്നാണ് ഇ ടോയ്‌ലെറ്റിന്റെ ഏറ്റവും വലിയ മേന്മ . ജല ദൗർലഭ്യം അനുഭവപ്പെടുന്ന നാടുകളിൽ ഇത് വലിയ അനുഗ്രഹമാണ് . ജലോപയോഗം കുറക്കുന്നു എന്ന് മാത്രമല്ല ശുദ്ധീകരിച്ച് പുനരുപയോഗം നടത്താൻ കഴിയുന്നതും ഈ നൂതന സാങ്കേതിക വിദ്യയുടെ പ്രത്യേകതയായിരുന്നു .

ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്

spot_img

Related Articles

Latest news