വയനാട്ടിൽ വീണ്ടും രാജി  കോൺഗ്രസ് വിട്ട മഹിളാനേതാവ് സി.പി.എമ്മിൽ ചേർന്നു

മേപ്പാടി :കോൺഗ്രസിൽനിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജിവെച്ച മഹിളാ കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ ചേർന്നു.

 

ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്‌പ്രസിഡന്റുമായ സുജയാ വേണുഗോപാൽ സി.പി.എം. അംഗത്വം സ്വീകരിച്ചത്, കോൺഗ്രസ്‌ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ആഴ്ചകൾക്ക് മുന്പാണ് സുജയ പാർട്ടിയിൽനിന്ന് രാജിവെച്ചത്. കോൺഗ്രസ്‌ നേതാവും കേരള കെട്ടിട നിർമാണത്തൊഴിലാഴിലാളി കോൺഗ്രസ്‌ (കെ.കെ.എൻ.ടി.സി) ജില്ലാപ്രസിഡന്റുമായ എൻ. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ

 

സി.പി.എം. കല്പറ്റ മണ്ഡലം വികസന വിളംബരജാഥയ്‌ക്ക്‌ മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ എം .എൽ .എ സുജയ സ്വീകരിച്ചു

 

മുസ്‌ലിം ലീഗ് നേതാവും ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റുമായ എ. ദേവകി കഴിഞ്ഞ ദിവസമാണ് എൽ.ജെ.ഡി.യിൽ ചേർന്നതിന് തൊട്ടുപിറകെ ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ എൽ.ജെ.ഡി.യിൽ ചേർന്നിരുന്നു

 

 

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ അപ്രതീക്ഷിതമായി നേതാക്കൾ പുറത്തുപോവുന്നത് കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

spot_img

Related Articles

Latest news