കോവിഷീൽഡ്‌, കോവാക്സിൻ ധാരണയായി .

0
229

കോവിഡ് വാക്സിൻ നിർമ്മാണത്തിലെ ഇന്ത്യൻ കമ്പനികളായ സീറം ഇന്സ്ടിട്യൂട്ടും ഭാരത് ബയോട്ടിക്കും വിതരണ കരാറിൽ ഒപ്പുവച്ചു . കേന്ദ്ര സർക്കാർ സ്ഥാപനമായ HLL ലൈഫ് കെയറുമായാണ് ധാരണയായത് .

ഇതുപ്രകാരം കോവാക്സിനു 295 രൂപയും കോവിഷീൽഡിന് 200 രൂപയും ആയിരിക്കും സർക്കാരിന് ലഭിക്കുക .സംസ്ഥാനങ്ങൾ വിലനിര്ണയം ഇതുവരെ നടത്തിയിട്ടില്ല. ചില സംസ്ഥാനങ്ങൾ സൗജന്യമായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റു ചില സംസ്ഥാനങ്ങൾ ഭാഗികമായും ഈടാക്കുമെന്ന് കരുതുന്നു. ഏതായാലും രണ്ടാം ഘട്ടത്തിൽ മാത്രമാണ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങുക. അപ്പോൾ മാത്രമായിരിക്കും കൃത്യമായ വിലനിലവാരം അറിവാകുക. സ്വകാര്യ സ്ഥാപനങ്ങൾക്കു 1000 രൂപയായിരിക്കും എന്ന് ഒരു വാർത്ത ഇതിനു മുൻപ് അറിഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ ഇതേക്കുറിച്ചു വ്യക്തത ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.