കേന്ദ്ര സര്‍വീസില്‍ 4500 ഒഴിവുകള്‍

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ് എസ് സി ) നടത്തുന്ന കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ തുടങ്ങിയവയിലെ ഗ്രൂപ്പ് സി തസ്തികയായ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലാണ് അവസരം. 4500 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ടയര്‍ – -1, 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ് പരീക്ഷ. രണ്ടും കംപ്യൂട്ടര്‍ അധിഷ്ഠിതം.

ആദ്യഘട്ട പരീക്ഷ ഫെബ്രുവരി–-മാര്‍ച്ചില്‍. കേരള – -കര്‍ണാടക റീജിയന്റെ ഭാഗമായ കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രമുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. യോഗ്യത: പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. പ്രായം: 18–-27. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി നാല്. വിശദവിവരങ്ങള്‍ക്ക് https://ssc.nic.in കാണുക.

spot_img

Related Articles

Latest news