തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കാലാവസ്ഥയെ വകവെക്കാതെ സ്ഥാനാർത്ഥികളും പാർട്ടികളും കിതച്ചുകൊണ്ട് കുതിക്കുകയാണ്. 85 സീറ്റുകളിലെങ്കിലും ഏകദേശ സ്ഥിതി വ്യക്തമായിട്ടുണ്ട്.
കുറഞ്ഞത് 50 സീറ്റുകളിൽ എൽഡിഎഫ് പൂർണ പ്രതീക്ഷ അർപ്പിക്കുമ്പോൾ 35 ഇടങ്ങളിൽ യുഡിഎഫും ഏറെ മുന്നിലാണ്. എൻഡിഎ മുന്നണിയും അവരുടേതായ കണക്കു കൂട്ടലുകളിലും വിജയ പ്രതീക്ഷയുമിലാണ്. ബാക്കി വരുന്ന സീറ്റുകളാണ് പ്രവചാനീതമായി മുന്നേറുന്നത്. ഇതിൽ തീപാറും മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളും ഉണ്ട്. ഏതായാലും അത്തരം സീറ്റുകളിലെ മുന്നേറ്റമായിരുക്കും ആർക്കായിരിക്കും ഭരണം എന്ന് തീരുമാനിക്കുക.