തിരുവനന്തപുരം: തുടര്‍ ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുട്ടാക്കുന്ന ഫലം വരുമെന്ന് എ കെ ആന്റണി. മെയ് രണ്ടോടെ പിണറായി സര്‍ക്കാരിന്‍്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്. അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോണ്‍ഗ്രസ് തിരിച്ചു വരാന്‍ പോകുകയാണന്നും ആന്റണി പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.