മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: ചെന്നിത്തല

കാസര്ഗോഡ് (കുമ്പള): സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത തരത്തില് വര്ഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണു സംസ്ഥാന മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ്. ഈ നയം തുടര്ന്നാല് സര്ക്കാരിനെ ജനങ്ങള് തൂത്തെറിയുമെന്ന് ചെന്നിത്തല ഓര്മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ മുസ്ലിം സഹോദരങ്ങളെ വര്ഗീയവാദികളായി ചിത്രീകരിക്കുകയാണ് സിപിഎം. മുസ്ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുന്നു. ഹൈന്ദ സഹോദരങ്ങളെ വര്ഗീയമായി ചിത്രീകരിക്കുന്നു. ജനവിഭാഗങ്ങളെ ഓരോരുത്തരെയായി വര്ഗിയവല്ക്കരിക്കുന്ന ഇതുപോലൊരു സന്ദര്ഭം മുന്പുണ്ടായിട്ടില്ല.
ഇടതുപക്ഷ സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ഐശ്വര്യ കേരള യാത്രയിലൂടെ യുഡിഎഎഫ് ജനങ്ങളുടെ മുന്പാകെ അവതരിപ്പിക്കുന്നത്. ഈ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഇടതു ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
spot_img

Related Articles

Latest news