മഅ്ദനിയുടെ മോചനത്തിനായി പ്രാർത്ഥിക്കുവാൻ ആഹ്വാനം

കൊച്ചി: നീതി നിഷേധത്തിനിരയായി രണ്ടാമതും നാടുകടത്തപ്പെട്ട് ബംഗളൂരുവില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന മതപണ്ഡിതനായ അബ്​ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിനും രോഗശമനത്തിനും റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്നും നിയമസഹായത്തിനും ചികിത്സക്കും വേണ്ടി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണമെന്നും വിവിധ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മര്‍കസ് ഡയറക്ടര്‍ അബ്​ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ ചേലക്കുളം അബുല്‍ ബുഷ്​റ മൗലവി, ജാമിഅ മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത്, സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി നജീബ് മൗലവി മമ്പാട്, ദക്ഷിണ ജനറൽ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, അബ്​ദുല്‍ ഹമീദ് ബാഖവി, പാച്ചല്ലൂര്‍ അബ്​ദുല്‍ സലീം മൗലവി, മുജീബ് റഹ്മാന്‍ അസ്​ലമി, നവാസ് മന്നാനി പനവൂര്‍ തുടങ്ങിയവരാണ് അഭ്യര്‍ഥന നടത്തിയത്

spot_img

Related Articles

Latest news