കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകളിലും വയനാട്ടിലെ 10 പ്രദേശങ്ങളിലും നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും വയനാട്ടിലെ 10 പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായി നിരോധിച്ചു. തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 വ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

spot_img

Related Articles

Latest news