റിയാദ് : കഴിഞ്ഞ ചൊവ്വാഴ്ച്ച ഹൃദയാഘാതം മൂലം മരണപ്പെട്ട മുറബ്ബ ലുലു ജീവനക്കാരനും തൃശൂർ ജില്ലാ ഒ ഐ സി സി മെമ്പറുമായ അബുദുൽ വഹാബിൻ്റെ (43) ഖബറടക്കം ചേറ്റുവ ജുമാ മസ്ജിദിൽ ഇന്നു കാലത്തു നടന്നു.
കഴിഞ്ഞ പത്ത് വർഷത്തോളമായി റിയാദ് ലുലു വിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാപിതാക്കൾ പരേതരായ മുഹമ്മദ് കോയ, അലീമു , ഭാര്യ നിഷിദ. മറിഹാൻ, നിഷ്വ ഫാത്തിമ എന്നിവർ മക്കളാണ്.
ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവകാരുണ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാടും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് ഈ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്ന ഒഐസിസി ജനറൽ സെക്രട്ടറിയും മരണമടഞ്ഞ അബ്ദുൾവഹാബിന്റെ ബന്ധുവും കൂടിയായ നാസ്സർ വലപ്പാട്, അബ്ദുൽ അസ്സീസ്, അബൂബക്കർ എന്നിവർ പറഞ്ഞു.
അബ്ദുൾ വഹാബിൻ്റെ വേർപാടിൽ ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, തൃശൂർ ജില്ലാ പ്രസിഡൻ്റ് സുരേഷ് ശങ്കർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.