കണ്ണൂർ: കണ്ണൂരിൽ അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു. മട്ടന്നൂർ കാനാടാണ് സംഭവം. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ. ജിജിന(24), മകൾ അൻവിക(4) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.