സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും തീരുമാനമായി.
മാള്‍, തിയറ്റര്‍ സമയം രാത്രി ഏഴരവരെയാക്കി. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന് ഒഴിവാക്കും. ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.
കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കോവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികള്‍ തീരുമാനിച്ചു.