ആരോ​ഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് തുടരുമെന്ന് കേന്ദ്രം

ആരോ​ഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് തുടരുമെന്ന് കേന്ദ്രം. കമ്പനികളുമായി ചർച്ച തുടരുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കായുള്ള ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്‌ടമാകുന്നവരുടെ കുടുംബത്തിന് ലഭ്യമാകേണ്ട 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയാണ് സർക്കാർ നിർത്തലാക്കി ഉത്തരവ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്.

spot_img

Related Articles

Latest news