കൊല്ലം: പ്രളയ കാലത്ത് രക്ഷനായി ഏവരും ആദരിച്ച തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ മൈനാഗപ്പള്ളി സ്വദേശി വിനീത് ഇന്ന് രാവിലെ കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 2018 ലെ മഹാപ്രളയ കാലത്ത് കൈക്കുഞ്ഞിനെയും എടുത്ത് വെള്ളംകയറിയ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഫയർഫോഴ്സ് ജീവനക്കാരന്റെ ചിത്രം വൈറലായിരുന്നു.
വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു അദ്ദേഹം. പിന്നാലെ വന്നിരുന്ന മിനി ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങി സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
34 കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.