സൗദി അറേബ്യയിൽ ഇന്ന് രോഗമുക്തി കുറഞ്ഞു

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് രോഗമുക്തി കുറഞ്ഞു. പുതുതായി 1,062 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 867 പേർ മാത്രമാണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,15,281. ആകെ രോഗമുക്തരുടെ എണ്ണം 3,98,454 .

ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,935 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,892 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,298 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 458, മക്ക 231, കിഴക്കൻ പ്രവിശ്യ 136, അസീർ 50, മദീന 41, ജീസാൻ 32, അൽ ഖസീം 30, തബൂക്ക് 21, ഹാഇൽ 20, നജ്റാൻ 14, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 9, അൽ ജൗഫ് 7.

spot_img

Related Articles

Latest news