കോവിഡ് ബാധിച്ച് യുവതി മരിച്ചു

കൊയിലാണ്ടി: പ്രസവിച്ച് ഏഴാം ദിവസം യുവതി കോവിഡ് ബാധിച്ച് മരിച്ചു. പള്ളിക്കര ചിങ്ങപുരം മോച്ചേരി അർച്ചന (27) ആണ് മരണമടഞ്ഞത്. ഭർത്താവ്: ഷിബിൻ (കൽപ്പത്തൂർ). മകൾ: ഏഴു ദിവസം പ്രായമായ പെൺകുട്ടി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടന്ന പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. പനി വന്നതിനെ തുടർന്ന് മേലടി ആശുപത്രിയിൽ കാണിച്ചു. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടതോടെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയിരുന്നു.രവീന്ദ്രന്റെയും ബീനയുടെയും മകളാണ്. സഹോദരി: ആതിര. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി.

spot_img

Related Articles

Latest news