സാധാരണ ജനങ്ങളുടെ വിവിധ ചടങ്ങുകൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ നേതാക്കൾക്ക് വേണ്ടി ഇളവുകൾ ഏർപ്പെടുത്തുന്നതിൽ പൊതുജനപ്രതിഷേധം ഉയരുന്നു.
നിയമം നടപ്പിലാക്കേണ്ട മുഖ്യമന്ത്രി തന്നെ നിയമലംഘനത്തിന് നേതൃത്വം നൽകുന്നതിനെതിരേ സോഷ്യൽ മീഡിയകൾ വഴി ജനങ്ങൾ പ്രതികരിക്കുകയാണ്.
പൊതുജനങ്ങൾക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയതിന് ശേഷം, നിലമ്പൂരിലെ സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശിന്റെ മരണാനന്തര ചടങ്ങുകൾ മുതൽ സംസ്ഥാനത്ത് പല പ്രമുഖരുടെ ചടങ്ങുകൾക്കും ഇതേ പോലെ നിയമലംഘനങ്ങൾ നടത്തിയിരുന്നു. സാധാരണക്കാരുടെ നേരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്ന പോലീസും ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പിനെയാണ് ജനം ചോദ്യം ചെയ്യുന്നത്.