ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടി.വി. ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന്‍ മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടി.വി. സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടി.വി.യാണ് ദേഹത്ത് വീണത്.
മീഡിയ വിങ്സ്