മാവൂർ: വീണുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. മാവൂർ സ്പ്ലാഷ് കാർ വാഷ് സെൻ്ററിലെ ജീവനക്കാരനായ വിബീഷിനാണ് മാല വീണ് കിട്ടിയത്. കിട്ടിയ ഉടനെ
മാല മാവൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാവൂർ
പനങ്കുണ്ട സ്വദേശിനിയുടെ മാലയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. മാല മാവൂർ പോലീസിൻ്റെ സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകി.
മാവൂർ പോലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും വിബീഷിൻ്റെ സത്യസന്ധതയെ അഭിനന്ദിച്ചു.