പെന്‍ഷന്‍ വാങ്ങുന്നത്​ 540 മദ്​റസ അധ്യാപകര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ദ്​​റ​സ അ​ധ്യാ​പ​ക​ര്‍ ഓ​രോ മാ​സ​വും അ​നേ​കം കോ​ടി രൂ​പ പെ​ന്‍​ഷ​ന്‍ പ​റ്റു​ന്ന​താ​യി ആ​രോ​പി​ച്ച്‌​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ദുഷ്​​പ്രചാരണം നടക്കുമ്പോൾ ​പെ​ന്‍​ഷ​ന്‍​കാ​ര്‍ കേ​വ​ലം 540 പേ​രാ​ണ് എന്ന വിവരം പുറത്ത് വന്നിരിക്കുന്നു.  1000 രൂ​പ വീതമാണ് ഇവരുടെ പെൻഷൻ തുക.

മാ​ര്‍​ച്ച്‌​ വ​രെ​യു​ള്ള ഒ​രു​വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക വാ​ങ്ങാ​ന്‍ 540 പേ​രാ​ണ്​ ലൈ​ഫ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നല്‍കി​യ​ത്. 1000 മ​ദ്​​റ​സ അ​ധ്യാ​പ​ക​ര്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന​ത്​ ഇ​വ​ര്‍ മാ​ത്ര​മാ​യി.

കു​റ​ഞ്ഞ​ത്​ 14,000 മ​ദ്​​റ​സ​ക​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്​. ഈ ​പെ​ന്‍​ഷ​ന​ല്ലാ​തെ ആ​ര്‍​ക്കും ശ​മ്പ​ള​മോ മറ്റ് ആനുകൂല്യങ്ങളോ  സര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​മി​ല്ല.

വ​ഖ​ഫ്​ ബോ​ര്‍​ഡി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത പ​ള്ളി​ക​ള്‍​ക്ക്​ കീ​ഴി​ലെ മ​ദ്​​റ​സ​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി 10 വ​ര്‍​ഷ​മെ​ങ്കി​ലും അ​ധ്യാ​പ​ക​രാ​യാ​ലേ പെ​ന്‍​ഷ​ന്​ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. 60 വ​യ​സ്സ്​​ പൂ​ര്‍​ത്തി​യാ​യ അ​പേ​ക്ഷ​ക​രു​ടെ വാ​ര്‍​ഷി​ക വ​രു​മാ​നം 50,000 രൂ​പ​യി​ല്‍ താ​ഴെ​യാ​ക​ണം.

ര​ണ്ടു​വ​ര്‍​ഷം മു​മ്പ് 22,000 രൂ​പ​യാ​യി​രു​ന്നു പ​രി​ധി. 2018 ജൂ​ലൈ​യി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍ 800 പേ​രാ​യി കു​റ​ഞ്ഞ​തോ​ടെ ലൈ​ഫ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി വ​ഖ​ഫ്​ ബോ​ര്‍​ഡി​ല്‍​നി​ന്ന്​ ​ഓ​രോ​രു​ത്ത​ര്‍​ക്കും അ​റി​യി​പ്പ്​ പോ​യി​രു​ന്നു. അ​വ​രി​ല്‍ പ​ല​തും ആ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന്​ അ​റി​യി​ച്ച്‌​ തി​രി​ച്ചു​വ​ന്നു.

2020 മേ​യി​ല്‍ കൂ​ടി​യ അ​വ​സാ​ന വ​ഖ​ഫ്​ ബോ​ര്‍​ഡ്​ യോ​ഗ​ത്തി​ല്‍ പു​തി​യ പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ ​വ​ര്‍​ഷ​ത്തെ പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക​യാ​യ​താ​ണ്​ ഇ​തി​ന്​ കാ​ര​ണം. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട്​ അ​നു​വ​ദി​ച്ച​ശേ​ഷം പു​തി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ്​ തീ​രു​മാ​നം. ഇ​ങ്ങ​നെ നൂ​റി​ലേ​റെ പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ​ കെ​ട്ടി​ക്കി​ട​ക്കു​ന്നു.

പ്ര​തി​വ​ര്‍​ഷം 1.32 കോ​ടി​യാ​ണ്​ വ​ഖ​ഫ്​ ബോ​ര്‍​ഡി​ന്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഫ​ണ്ട്. 2021 മാ​ര്‍​ച്ച്‌​ 30ന്​ ​ര​ണ്ടു​കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ്​ അ​തു​വ​രെ​യു​ള്ള കു​ടി​ശ്ശി​ക തീ​ര്‍​ക്കാ​നാ​യ​ത്. നി​ല​വി​ലു​ള്ള​​വ​ര്‍​ക്ക്​ പെ​ന്‍​ഷ​ന്‍ കൊ​ടു​ത്തു ​തീ​ര്‍​ക്കാ​ന്‍​ ത​ന്നെ 65 ല​ക്ഷം വേ​ണം.

പെ​ന്‍​ഷ​ന്‍​ തീ​ര്‍​ക്കാ​ന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കി​യ​തോ​ടെ നി​ര്‍​ധ​ന മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ വി​വാ​ഹ, ചി​കി​ത്സ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. 2020 ഡി​സം​ബ​ര്‍ വ​രെ ബോ​ര്‍​ഡി​ന്റെ സാ​ങ്​​ഷ​ന്‍ ക​മ്മി​റ്റി പാ​സാ​ക്കി​യ​തും അ​ല്ലാ​ത്ത​തു​മാ​യ 1820 ചി​കി​ത്സ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​യാ​ണ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​ത്​ തീ​ര്‍​ക്കാ​ന്‍ 2.69 കോ​ടി വേ​ണം.

പാ​സ്സാക്കി​യ 2010 വി​വാ​ഹ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​യും കെ​ട്ടി​ക്കി​ട​ക്കു​ന്നു. 2020 ഡി​സം​ബ​ര്‍ വ​രെ പാ​സാ​ക്കി​യി​ട്ടി​ല്ലാ​ത്ത 2150 വി​വാ​ഹ അ​​പേ​ക്ഷ വേ​റെ​യു​മു​ണ്ട്. ഈ ​ര​ണ്ടി​ന​ത്തി​ലു​മാ​യി തീ​ര്‍​പ്പാ​ക്കാ​ന്‍ 6.85 കോ​ടി​യെ​ങ്കി​ലും വേ​റെ​യും വേ​ണം.

മാ​ര്‍​ച്ചി​ല്‍ ല​ഭി​ച്ച ഫ​ണ്ടി​ല്‍​നി​ന്ന്​ പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക തീ​ര്‍​ത്ത ശേ​ഷം 700 വി​വാ​ഹ ധ​ന​സ​ഹാ​യ അ​പേ​ക്ഷ മാ​ത്ര​മാ​ണ്​ ന​ല്‍​കി​യ​ത്.

spot_img

Related Articles

Latest news