ദുബൈ: യാത്രവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഫിലിപ്പിനോകള്‍ സര്‍ക്കാര്‍ സഹായത്താല്‍ നാടണഞ്ഞു. രോഗം മൂലം ബുദ്ധിമുട്ടുന്നവരും പ്രായമേറിയവരും കുഞ്ഞുങ്ങളുമടക്കം 347 പേരാണ് ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നത്.
യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതലാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വിലക്കേര്‍പെടുത്തിയത്. പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജൂണ്‍ 15 വരെ വിലക്കുണ്ട്.
ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാരില് അത്യാവശ്യമായി നാടണയേണ്ടവര്ക്ക് സഹായമായി വിമാനം അയച്ചത്. ഫിലിപ്പീന്‍സ് എംബസി വഴിയാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയത്. തൊഴിലാളികള്‍, രോഗികള്‍, നാടു കടത്തപ്പെട്ടവര്‍, വിസ കാലാവധി കഴിയാത്തവര്‍, ചെറിയ കുട്ടികള്‍ തുടങ്ങിയവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അത്യാവശ്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് ഫിലിപ്പീന്‍സ് എംബസി അറിയിച്ചു.