റിയാദ്: മലപ്പുറം ജില്ലയിലെ എടക്കര പഞ്ചായത്ത് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘സേവ റിയാദ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ രൂപവത്കരണത്തോടെ മൂന്നു വര്‍ഷം മുമ്പ് നിലവില്‍ വന്ന കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെതുടന്നാണ് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍: സി.പി ഹക്കീം (പ്രസി.), ജാനിസ് പാലേമാട് (ജന. സെക്രട്ടറി), ടി.കെ. നൗഷാദ് (ട്രഷ.), ഷൗക്കത്ത് പാലേമാട്, നൗഷാദ് പരപ്പന്‍, സാലിഹ് റഹ്മാന്, സി.എച്ച്. അബ്ബാസ് (വൈസ് പ്രസി.), റംഷീദ് മൂര്‍ഖന്‍, സനീജ് കരീം, ഹാരിസ് (സെക്ര.), അബ്ദുല്‍ അസീസ്, ഷാജഹാന് ഹംസ, ജലീല്‍ കളപ്പാടന്‍ (രക്ഷാധികാരികള്‍).