കോ​വി​ഡ് പ​രി​ശോ​ധ​ന​യെ​ക്ക​ത്തി​യ യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

ചാ​ത്ത​ന്നൂ​ര്‍: വീ​ടി​ന് സ​മീ​പ​മു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാമ്പിലേ​ക്ക് പോ​യ യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല ചാ​ന്നാം​പൊ​യ്ക കു​ന്നം​പു​റ​ത്ത് വീ​ട്ടി​ല്‍ സോ​മ​ന്‍റെ​യും മ​ണി​യു​ടെ​യും മ​ക​ള്‍ സു​നി​ത ( 34) യാ​ണ് മ​രി​ച്ച​ത്.

ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​നേ​ല വാ​ര്‍​ഡി​ല്‍​പ്പെ​ട്ട ചാ​ന്നാം​പൊ​യ്ക കോ​ള​നി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാമ്പ് ന​ട​ത്തി​യി​രു​ന്നു. വീ​ട്ടി​ന് സ​മീ​പ​മു​ള്ള ഈ ​ക്യാ​മ്പി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​വേ​യാ​യി​രു​ന്നു മ​ര​ണം. പ​നി​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​നി​ത. അ​വ​ശ​നി​ല​യി​ലാ​യ സു​നി​ത​യെ ബ​ന്ധു​ക്ക​ള്‍ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും രോ​ഗം ക​ല​ശ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കൊ​ണ്ടു​പോ​യി.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ പി ​എ​ച്ച്‌സി​യി​ലെ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള കാ​ര്‍​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്കി പ​രി​ശോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങ​വേ കു​ഴ​ഞ്ഞു ​വീ​ണ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു

spot_img

Related Articles

Latest news