സുൽത്താൻ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും ബഫർസോൺ നിർണയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവർത്തകർ ബത്തേരി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി
കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, മുസ്‍ലിം ലീഗ് ജില്ലാസെക്രട്ടറി കെ. നൂറുദ്ദീൻ, പി.പി. അയ്യൂബ്, എം.എസ്. വിശ്വനാഥൻ, എൻ.എം. വിജയൻ, സി.കെ. ആരിഫ്, ബാബു പഴുപ്പത്തൂർ, കോണിക്കൽ ഖാദർ, കെ.പി. ദാമോദരൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി