തെലുങ്കാനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ ഒന്നിന് തുറക്കുന്നു

ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ലു​ങ്കാ​ന​യി​ൽ ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചു. വി​ദ്യാ​ഭ്യാ​സ ​സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ലൈ ഒ​ന്നി​നു തു​റ​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്നു​ മു​ത​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​കും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു ​തു​ട​ങ്ങും. മേ​യ് 12നാ​ണ് ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ന​ട​പ്പാ​ക്കി​യ​ത്.

എ​ല്ലാ​വ​രും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

spot_img

Related Articles

Latest news