ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബറിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തീരമുള്ള അമ്പലപ്പുഴ മണ്ഡലത്തിലെ മത്സ്യമേഖലയുടെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യും.
വാഹനാപകടത്തില്‍ മരിച്ച പുറക്കാട് പഞ്ചായത്തിലെ പഴയങ്ങാടി കിഴക്കേടം വീട്ടില്‍ സര്‍ജനാ ഭായിയുടെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ നല്കി സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാന ബജറ്റില്‍ ആരോഗ്യ മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം തുക മാറ്റി വെച്ചിരിക്കുന്നത് തീരദേശ മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു