കൊച്ചി: സംസ്ഥാനത്തെ എല്ലാ വളര്‍ത്തു മൃഗങ്ങൾക്കും ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി. വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടന്‍ പൊതു നോട്ടീസ് ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും ഇതിനായി ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.