മസ്‌കത്ത്: ഒമാനില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി സുപ്രീം കമ്മിറ്റി ഉത്തരവ്. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്.
സുപ്രീം കമ്മിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണം 24 ശനിയാഴ്ച പുലര്‍ച്ചെ നാല് വരെ തുടരും. തുടര്‍ച്ചയായ അഞ്ച് ദിവസം വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രകള്‍ക്കും വിലക്കുണ്ട്.